ACCA Journey
January 20,2021

ആസ്വദിക്കാം, എ സി സി എയിലേക്കുള്ള യാത്ര

അനന്തസാധ്യതകൾ മിഴിതുറക്കട്ടെ… പുതിയൊരു പാഠ്യപദ്ധതിയിലേക്കുള്ള ചുവടുവയ്‌പ്പിൽ മറ്റേതു വിവരങ്ങൾക്ക്  മുൻപായും നാം തിരിച്ചറിയേണ്ടത് അതിന്റെ സവിശേഷതകളെ കുറിച്ചാണ്. കാലം മാറുമ്പോൾ, സാങ്കേതികവിദ്യകൾ പുരോഗമിക്കുമ്പോൾ മാനസിക പിരിമുറുക്കങ്ങൾ ഒന്നുമില്ലാതെ നിലകൊള്ളുന്ന പാഠ്യരീതിയെയാണ് എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത്. എ സി സി എ പോലെ ഉയർന്ന ഭാവിക്കുവേണ്ടിയുള്ള ഈ കഠിനപ്രയത്നങ്ങൾ തുടങ്ങുംമുൻപ് തന്നെ നമുക്ക് കോഴ്സിനെപ്പറ്റി ഒന്ന് പരിശോധിച്ചാലോ. എന്തെന്നാൽ സവിശേഷതകൾക്കനുസൃതമായ പഠനം മുന്നിലുള്ള നാളുകൾ ലളിതവും മനോഹരവുമാക്കും. ഇത് വിദ്യാർത്ഥികളുടെ വിജയത്തിലേക്കുള്ള യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

അക്കൗണ്ടൻസി മേഖലയിൽ തന്നെ ആകർഷകമായ കോഴ്‌സുകളിലൊന്നാണ് എ സി സി എ. ആഗോളമായി അംഗീകരിക്കപ്പെടുന്ന അസോസിയേഷൻ ഓഫ് ചാറ്റേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സിൽ (എ സി സി എ ) അംഗമാകാൻ, 15 പരീക്ഷകളുള്ളതിൽ 13 എണ്ണത്തിൽ യോഗ്യത നേടണം. പാഠ്യപദ്ധതിയിലൂടെ  അത്യധികം ആദരിക്കപ്പെടുന്ന സ്ഥാനത്തേക്ക് യാത്ര തിരിയ്ക്കുമ്പോൾ നിങ്ങൾക്ക് അനുഗ്രഹങ്ങളാകുന്ന കാര്യങ്ങളേറെയാണ്.

 

പൂർണമായ ധാരണകൾ

അക്കൗണ്ടൻസിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപ്പറ്റി ഒരു സമ്പൂർണ ധാരണ ഈ ഒരു പാഠ്യപദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. പ്രധാനമായും ഓഡിറ്റിംഗ്, ടാക്സേഷൻ, ബിസിനസ് മാനേജ്‌മെന്റ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ് തുടങ്ങിയ മേഖലകളെപറ്റി വ്യക്തമായ ധാരണ നേടാൻ കുട്ടികൾക്ക് കഴിയുന്നു. പരീക്ഷ എന്ന ലക്ഷ്യത്തിലുപരി അനുബന്ധ വിഷയങ്ങളെ കുറിച്ചുള്ള അറിവ്, തുടർന്നുള്ള പഠനത്തിലും ഉദ്യോഗത്തിലും വിദ്യാർത്ഥികൾക്ക് സഹായകരമാകുന്നു. ഒപ്പം സാങ്കേതികമായ പരിജ്ഞാനവും പ്രധാനം ചെയ്യുന്നു.

 

ലോകോത്തര അംഗീകാരം

ലോകമെമ്പാടുമുള്ള സംഘടനകൾ, ബഹുരാഷ്ട്ര കമ്പനികൾ തുടങ്ങിയവയുമായുള്ള ബന്ധങ്ങൾ എ സി സി എയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നു. എ സി സി എ യോഗ്യത നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ലോകത്തിന്റെ ഏതു കോണിലും ജോലി ചെയ്യാൻ സാധിക്കുന്നു. കൂടാതെ കോർപ്പറേറ്റ് മേഖലയും എ സി സി എ പ്രൊഫഷണൽസിനെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. 1930 മുതൽ  എ സി സി എ ഓഡിറ്റിംഗിന് യു കെയിൽ അംഗീകൃതമാണ്. കൂടാതെ അക്കൗണ്ടിങ്, ടാക്സ് കൗൺസിലിങ്, ഓഡിറ്റിംഗ്, ട്രഷറി മാനേജ്‌മെന്റ്റ് തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നു.

 

പങ്കാളിത്തം

ലോകമെമ്പാടുമുള്ള തൊഴിലുടമകളുമായി എ സി സി എ, പങ്കാളിത്തം പുലർത്തുന്നു. ഇതിലൂടെ എ സി സി എയിലെ  എല്ലാ അംഗങ്ങൾക്കും അനന്തസാധ്യതകളോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് നേടുന്നതിലൂടെ കാലത്തിനൊപ്പം വളരാനും സാധിക്കുന്നു.

 

സൗകര്യപ്രദം

വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പാഠ്യരീതിയാണ് എ സി സി എ മുന്നോട്ട് വയ്ക്കുന്നത്. എ സി സി എയിലേക്കുള്ള പ്രവേശനപരീക്ഷ പോലും വിദ്യാർത്ഥികളുടെ സൗകര്യപ്രദം രൂപകൽപന ചെയ്തിരിക്കുന്നു. ജോലിയോടൊപ്പം തന്നെ പഠനം മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. കൂടാതെ ഓൺലൈൻ ക്ലാസ്സുകളുടെ സഹായത്തോടെ വീട്ടിലിരുന്ന് വേണമെങ്കിലും പഠിക്കാം. ഒരു ശ്രമത്തിൽ 4 പേപ്പറുകളെ എഴുതാൻ കഴിയുള്ളു എന്നുണ്ടെങ്കിലും, 10 വർഷത്തിനുള്ളിൽ   കോഴ്സ് പൂർത്തിയാക്കിയാൽ മതിയെന്ന സ്വാതന്ത്ര്യം കുട്ടികൾക്ക് അനുഗ്രഹമാകുന്നു.

 

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ

അക്കൗണ്ടിംഗ് മേഖലയിലെ ലോകത്തര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് എ സി സി എ  പാഠ്യപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിരവധി രാജ്യങ്ങൾ അംഗീകരിച്ചിരിക്കുന്നതിനാൽ, പഠനത്തിന് ശേഷം ഉയർന്ന ശമ്പളത്തോടുകൂടി തന്നെ ഏതു രാജ്യത്തും ജോലി ഉറപ്പാക്കുന്നു.

 

ഇത്രയേറെ മെച്ചങ്ങളോടെ നിങ്ങളുടെ സ്വപ്നഭാവി നേടാൻ തിടുക്കമായോ? ഒരുങ്ങാം എ സി സി എയിലേക്കുള്ള ഏറ്റവും അടുത്ത പരീക്ഷയ്ക്കായി.

 

Popular Posts