Blog Pagination
March 08,2021

ചിറകുകൾ വിടർത്തി പറക്കട്ടെ, ഇന്ന് ലോക വനിത ദിനം

#ChooseToChallenge എന്ന സന്ദേശവുമായി ഒരു വനിത ദിനം കൂടി. "വെല്ലുവിളക്കപ്പെട്ട ലോകം ജാഗ്രതയേറിയ ലോകമാണ്, വെല്ലുവിളിയിൽ നിന്ന് മാറ്റങ്ങളുണ്ടാകുന്നു", മികച്ച നാളേക്കായി വെല്ലുവിളികൾ പ്രതീക്ഷകളാകുകയാണ്. ജീവിതത്തിന്റെ പുതിയ തലങ്ങൾക്കായി സ്ത്രീയുടെ കഠിനമായ യാത്രയെ ഓർമിപ്പിക്കുകയാണ് ഈ ദിനം. ഒപ്പം, ഇതൊരു ഓർമപ്പെടുത്തലാണ്, സ്വപ്നങ്ങൾ നേടിയെടുത്തവർക്കുള്ള അഭിനന്ദനവും നേടാൻ കൊതിക്കുന്നവർക്കുള്ള പ്രചോദനവും. 2021 ലെ ലോക വനിത ദിന സന്ദേശത്തിലൂടെ, #ChooseToChallenge  തങ്ങളെ തടഞ്ഞു നിർത്തുന്ന എല്ലാ കാര്യങ്ങളെയും വെല്ലുവിളികളാക്കാനും മികച്ച ശക്തികളാകാനും നമുക്ക് എല്ലാവരെയും തിരഞ്ഞെടുക്കാം.

 

ഫെമിനിസ്റ്റ് ചിന്താഗതിയുടെ ഭാഗമായി കണക്കാക്കുന്നുവെങ്കിലും,  ഒരു നൂറ്റാണ്ടിലേറെയായി ആഘോഷിക്കപ്പെടുന്ന ലോക വനിത ദിനം തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നു വന്നതാണ്. 1911 ൽ ഇതാദ്യമായി സംഘടിപ്പിച്ചത് ജർമ്മനിയിൽ നിന്നുള്ള, തൊഴിലാളി പ്രസ്ഥാനത്തിന്റെയും സ്ത്രീ പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്ന ക്ലാര സെറ്റ്കിൻ ആണ്. അധ്യാപികയായി പരിശീലനം ലഭിച്ച  സെറ്റ്കിൻ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുമായി (എസ് പി ഡി) ബന്ധപ്പെട്ടു പ്രവർത്തിച്ചു. അവർ നിരോധിത സാഹിത്യങ്ങൾ എഴുതി വിതരണം ചെയ്യുകയും, തുടർന്ന് സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു. 1892 മുതൽ  1917 എസ് പി ഡിയുടെ വനിതകൾക്കുള്ള പത്രത്തിൽ സെറ്റ്കിൻ എഡിറ്റർ ആയി പ്രവർത്തിച്ചു. തുടർന്ന് ഇന്റർനാഷണൽ സോഷ്യലിസ്റ്റ് വിമൻസ് കോൺഗ്രസിന്റെ സഹസ്ഥാപക ആയതിനു ശേഷം ഫെബ്രുവരി 28 ന് എല്ലാ രാജ്യങ്ങളിലും വനിതാദിനം ആഘോഷിക്കണമെന്ന്  സെറ്റ്കിൻ നിർദ്ദേശിച്ചു. 1911 ൽ ആദ്യമായി വനിതാ ദിനം ആചരിച്ചു. രണ്ട് വർഷത്തിന് ശേഷം, 1913 മുതൽ  മാർച്ച് 8 നു എല്ലാ വർഷവും വനിത ദിന ആഘോഷങ്ങൾ തുടരുന്നു.

ഇനിയും നിലയ്ക്കാത്ത ലോകമെമ്പാടുമുള്ള സ്ത്രീയുടെ പോരാട്ടങ്ങൾക്ക്, പരിശ്രമങ്ങൾക്ക്, കരുതലുകൾക്ക്, പുഞ്ചിരികൾക്ക് മുന്നിൽ, ഒന്ന് കൂടി കൂട്ടിച്ചേർക്കാം, വനിതാ ദിനാശംസകൾ.

 

 

 

Popular Posts