തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു മറ്റുള്ള രാജ്യങ്ങൾ മുൻതൂക്കം നൽകുമ്പോൾ ഇന്ത്യ ഇപ്പോഴും പൂർണമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ സ്വീകരിക്കുന്നതിൽ വിജയിക്കുന്നുണ്ടോ എന്ന സംശയമാണ്. സൈദ്ധാന്തികതയേക്കാൾ പ്രയോഗികതയ്ക്കും പരിശീലനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ പാഠ്യപദ്ധതിയിലൂടെ വിദ്യാർത്ഥികൾ ഒരു പ്രത്യേക കഴിവിൽ പ്രാവീണ്യം നേടുന്നു. അതുമായി ബന്ധപ്പെട്ട ജോലിയിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും സാധിക്കുന്നു. വ്യക്തമായൊരു ഭാവി ഉറപ്പാക്കുന്നത് മാത്രമല്ല, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനുള്ള ഒരുപാട് സവിശേഷതകൾ ഈ പാഠ്യപദ്ധതിയ്ക്കുണ്ട്.
മുഴുനീള പരിശീലനം
വിദ്യാർത്ഥികളുടെ താല്പര്യത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി തിരഞ്ഞെടുക്കാനും പൂർണമായും പ്രായോഗിക പരിശീലനം നൽകുകയുമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നത്. തിരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ എല്ലാ പ്രായോഗിക വശങ്ങളും, കേവലം പരിചയപ്പെടുത്തുക മാത്രമല്ല, പൂർണമായും ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു.
അതിരറ്റ ജോലിസാധ്യതകൾ
പൂർണമായ പരിശീലനത്തോടെ പഠിച്ചിറങ്ങുന്നതുകൊണ്ട്, ഒരു പ്രത്യേക പരിശീലനം ആവശ്യമില്ലാതെ ഉടൻ തന്നെ ജോലിക്ക് പ്രവേശിക്കാൻ കഴിയും. തിരഞ്ഞെടുക്കുന്ന കോഴ്സ് അനുസരിച്ചു അക്കൗണ്ടൻറ്, ഫുഡ് ടെക്നോളോജിസ്റ്, ഓട്ടോമൊബൈൽ എഞ്ചിനീയർ, ബ്യൂട്ടീഷ്യൻ, ബയോകെമിസ്റ്റ് എന്നിങ്ങനെ ജോലി സാധ്യതകളേറെയാണ്. പ്രമുഖ ബ്രാൻഡുകൾ, പ്രധാനമായും അമുൽ, അശോക് ലെയ്‌ലാൻഡ്, ടെൽകോ, ഡാബർ ഇന്ത്യ ലിമിറ്റഡ്,തുടങ്ങിയ മുൻനിരയിൽ തന്നെ നിലകൊണ്ട്, അനന്തസാധ്യതകൾ തുറക്കുന്നു.
മറ്റു ബിരുദങ്ങൾക്കൊപ്പം
പരമ്പരാഗത ബിരുദവിഷയങ്ങളായ ബി.എസ് സി, ബി എ എന്നിവയ്‌ക്കൊപ്പം തന്നെയാണ് ഇപ്പോൾ ബി.വോക് കോഴ്‌സിന്റെ സാധ്യതകളും. മത്സരപരീക്ഷകൾക്കു വേണ്ടിയുള്ള ബിരുദ യോഗ്യതയേക്കാൾ അധികം വിദ്യാർത്ഥികളും ബിരുദശേഷം ആഗ്രഹിക്കുന്നത് ഒരു ജോലിയാണ്. ബിരുദ യോഗ്യത നേടിയശേഷവും ജോലിക്കുവേണ്ടിയുള്ള പഠനവും പിരിമുറുക്കങ്ങളേറിയ മത്സരപരീക്ഷകളും, അങ്ങനെ നീളുകയാണ് ഭാവിസ്വപ്നങ്ങൾ. അതിനാൽ വിദ്യാർത്ഥികൾക്കും മുന്നേ മാതാപിതാക്കൾ അറിയേണ്ട ഒന്നുണ്ട്, ബിരുദവിഷയങ്ങൾക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുന്നിലുള്ള കോഴ്‌സാണ് ബി.വോക്.
മികച്ച പാഠ്യപരിസ്ഥിതി
പാഠ്യപദ്ധതി പൂർണമായും കണ്ടു പഠിക്കുവാനും പരിശീലിച്ചറിയുവാനുമുള്ള ബി.വോക്കിൻറെ പാഠ്യപരിസ്ഥിതി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാകുന്നു.
വ്യക്തിഗത വികസനം
നേരിട്ടുള്ള പരിശീലനം വിദ്യാർത്ഥികളെ പാഠ്യപദ്ധതിയെ കുറിച്ചു സ്വന്തമായി ചിന്തിപ്പിക്കുകയും, വ്യക്തിഗത വളർച്ചയിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും വിദ്യാർത്ഥികളുടേതായ ആശയങ്ങൾ ആശയങ്ങൾക്ക് സ്ഥാനമുണ്ട്.
ഇത്രയേറെ പ്രത്യേകതകളുണ്ടായിട്ടും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു പൂർണ വിശ്വാസ്യത ലഭിക്കാത്തതെന്തെന്ന് പരിശോധിച്ചാലോ.
മാതൃകയാക്കാൻ മടിക്കുന്ന ജോലിസാധ്യതകൾ
പദവിയും ശമ്പളവും മാനദണ്ഡങ്ങൾ ആക്കുന്ന അത്യാധുനിക സമൂഹത്തിൽ ഭൂരിപക്ഷം മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ നയിക്കുന്നത് വൈറ്റ് കോളർ ജോലികളിലേക്കാണ് (ഓഫീസ് ജോലികൾ). സാധ്യതകളെപറ്റി ചിന്തിക്കുന്നതിലുപരി സ്ഥാനവലുപ്പത്തിനാണ് പ്രാധാന്യം കൂടുതൽ നൽകുന്നത്. അതിനാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നിലവാരം കുറഞ്ഞ ഒന്നായി പലരും കണക്കാക്കപ്പെടുന്നു.
തെറ്റായ കാഴ്ചപ്പാടുകൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മികച്ച ജോലിസാധ്യതകൾക്കു വഴിയൊരുക്കുന്നില്ല, ജോലി ലഭിച്ചാൽ തന്നെ സമൂഹത്തിൽ കുറഞ്ഞ നിലവാരത്തോടെ കണക്കാക്കപ്പെടുന്നു, ഉയർച്ചകളുണ്ടാകാത്ത ഉദ്യോഗം, എന്നിങ്ങനെ മാറേണ്ട കാഴ്ചപ്പാടുകൾ ഏറെയാണ്.
മാറ്റത്തിനു തയ്യാറാണോ? തിരഞ്ഞെടുക്കാം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഭാവിയായി.
ബി.വോക്കിൽ തന്നെ ഒരു അക്കൗണ്ടന്റ് കോഴ്സിനോടാണോ താല്പര്യം?, ലക്ഷ്യയുണ്ട് നിങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ.