കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലക്ഷ്യ ഇനി ഡിജിറ്റൽ ശോഭയിൽ. സി എ, സി എം എ, എ സി സി എ, സി എസ്, തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിൽ വിദ്യാർത്ഥികളെ ഉന്നത വിജയത്തിലേയ്ക്കെത്തിക്കുന്നതിൽ ലക്ഷ്യ തന്നെ ഒന്നാമത്. 2011 ൽ കേവലം 12 കുട്ടികളുമായി തുടങ്ങിയ ലക്ഷ്യ ഇന്ന് ഭാവിയേകുന്നത് എണ്ണായിരത്തിൽപരം വിദ്യാർത്ഥികൾക്കാണ്. ഇനിയും ധാരാളം കുട്ടികളുടെ ഉയർച്ചയെ മുന്നിൽ കണ്ടുകൊണ്ടാണ് ലക്ഷ്യയുടെ ഈ മാറ്റം. വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കികൊണ്ടുള്ള ഈ മുന്നേറ്റത്തിനു കോവിഡും ഒരു കാരണമായി. പുരോഗതികൾ പഠനത്തിന് കയ്യാളാകുമ്പോൾ ഉന്നത വിജയങ്ങൾ കൈവരിക്കുമെന്നാണ് ലക്ഷ്യയുടെ പ്രതീക്ഷ.
ഓരോ കോണുകളിലേക്കും
ലോകത്തിന്റെ ഓരോ കോണുകളിലേക്കും അനായാസമായി എത്തിച്ചേരാൻ ലക്ഷ്യ ഓൺലൈൻ ക്ലാസുകൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു. എവിടെ നിന്നും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണാനും, അവരുടെ താല്പര്യത്തിനനുസരിച്ചു പഠനം പൂർത്തീകരിക്കുവാനും കഴിയുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദഗ്ദ്ധ അധ്യാപകരെ കുട്ടികളിലേയ്‌ക്കെത്തിക്കാൻ ഈ മാറ്റം ലക്ഷ്യയെ സഹായിച്ചു. ഒപ്പം ആഴ്ചതോറുമുള്ള സംശയനിവാരണവും പഠനം ലളിതമാക്കുന്നു. കൂടാതെ കുട്ടികൾക്ക് പഠനത്തിനുള്ള തങ്ങളുടെ പ്രശ്‍നങ്ങൾ തിരിച്ചറിയുവാനും അവസരമൊരുക്കുന്നു.
ലൈവിൽ തീരില്ല
ലൈവ് ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ക്ലാസുകൾ നിങ്ങളുടെ വിരൽത്തുമ്പിൽ തന്നെ ഉണ്ട്. നിങ്ങൾ കണ്ടു കഴിഞ്ഞതും കാണാൻ മറന്നതുമായ എല്ലാ ക്ലാസ്സുകളും നിങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാണ്. സാങ്കേതികതയെ വിദ്യാർത്ഥികൾക്കുതകും വണ്ണം രൂപകൽപന ചെയ്തുകൊണ്ടാണ് ലക്ഷ്യയുടെ പുത്തൻ രൂപമാറ്റം.
പഠിക്കാം, ജോലിക്കൊപ്പം
പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? എങ്കിൽ ലക്ഷ്യക്കൊപ്പം ചേരാം. ഇവർക്കായി മാത്രം ഇടക്കാല കോഴ്‌സുകൾ നാലു മാസത്തേക്ക് വരെ ദീർഘിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ജോലി ഉപേക്ഷിക്കാതെ തന്നെ ലക്ഷ്യയുടെ ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം കോഴ്‌സുകൾ പൂർത്തീകരിക്കാം.
പാഠങ്ങൾ, മാതാപിതാക്കൾക്കും
നിങ്ങളുടെ കുട്ടിയോട് നിരന്തരമായി പഠിക്കാൻ പറയുമ്പോൾ അവരെ പഠനത്തിലെന്താണ് പിന്നോട്ടു വലിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലക്ഷ്യയുടെ മാറ്റം, നിങ്ങളിലും ചില മാറ്റങ്ങൾ ആഗ്രഹിക്കുന്നു. വേറൊന്നുമല്ല, നിങ്ങളുടെ കുട്ടികൾ എങ്ങനെയൊക്കെ പഠിക്കുന്നു, എത്രത്തോളം മുന്നേറുന്നു എന്നു മനസിലാക്കാനുള്ള അവസരം ലക്ഷ്യ ഒരുക്കുന്നു. ഇതിലൂടെ കുട്ടിയുടെ പ്രശ്നങ്ങൾ കണ്ടെത്താനും അവർക്കു താങ്ങാകാനും ഓരോ അച്ഛനമ്മമാർക്ക് കഴിയുന്നു.
ക്ലാസ്സ്മുറി പോലെ
ഓൺലൈൻ ക്ലാസുകൾ എത്രത്തോളം വിദ്യാർത്ഥികളുടെ പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുമെന്ന സംശയം എല്ലാവർക്കുമുണ്ടാകാം. എന്നാൽ, ക്ലാസ്സുകൾക്ക് അനുബന്ധമായ സംശയനിവാരണം, വ്യക്തിഗത ശ്രദ്ധ, ലളിതമായ അവതരണം എല്ലാം കൊണ്ട് തന്നെ ഒരു ക്ലാസ്സ്മുറി സൃഷ്ടിക്കാൻ പര്യാപ്തമാകുകയാണ് ലക്ഷ്യ.
ഇവയ്ക്കു പുറമെ, ഓൺലൈൻ ക്ലാസുകൾ ആയതിനാൽ കോഴ്സിന്റെ ഫീസ് മാത്രമാകും ചിലവ്. മറ്റുള്ള ചിലവുകൾ എല്ലാം തന്നെ ഒഴിവാക്കുന്നതിനൊപ്പം ഗൃഹാന്തരീക്ഷത്തിൽ സമാധാനമായി, പഠനം തുടങ്ങാം. സാങ്കേതികതയുടെ മികവുകൾക്കൊപ്പം ലക്ഷ്യ പരമ്പരാഗത പാഠ്യക്രമവും മുന്നോട്ട് കൊണ്ട്പോകുന്നു. എന്തെന്നാൽ വിദ്യാർത്ഥികളുടെ ഭാവിയാണ് ലക്ഷ്യക്കെന്നും മുഖ്യം.