ജോലിക്കൊപ്പം പഠനം, ഇനി അനായാസം
July 12,2021

ജോലിക്കൊപ്പം പഠനം, ഇനി അനായാസം

 
Propel your career to the next level

Admission open for CA, ACCA, CMA USA, CMA India & CS Courses

Apply Now

പഠനം, അവസാനമില്ലാത്ത ഒന്നാണ്....എത്ര മികച്ച ജോലി കിട്ടിയാലും. പഠനത്തിന് ശേഷം ജോലി, എന്ന ചിന്തയിൽ നിന്ന് വ്യത്യസ്തമായി, ജോലി നേടിയതിന് ശേഷം പഠനം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു മാറ്റമാണ് ഇപ്പോഴത്തെ കുട്ടികളിൽ കാണാൻ സാധിക്കുന്നത്. നല്ലൊരു ശമ്പളത്തിൽ ജോലി കിട്ടിയാൽ, അതിനൊപ്പം ഏതൊക്കെ കോഴ്സ് ചെയ്യാം എന്നാകും ചിന്ത. ജോലിയുമായി ബന്ധപ്പെട്ടതോ, അല്ലെങ്കിൽ ഇഷ്ടമുള്ള മേഖലയിലെയോ മികച്ചൊരു കോഴ്സ് തിരഞ്ഞെടുക്കുന്നു, അതിലൂടെ ഉയർന്നൊരു ജോലി നേടുന്നു.  ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ കോഴ്സുകളും ഈ ഒരു മാറ്റത്തിന് കാരണമായി. പ്രൊഫഷണൽ കോഴ്സുകളാണ് പഠിക്കുന്നതെങ്കിൽ, അവസാന വർഷങ്ങളിൽ ട്രൈനിങ്ങിനൊപ്പം തന്നെ പരീക്ഷയ്ക്കായി തയ്യാറെടുക്കേണ്ടി വരുന്നു. അതിനാൽ ജോലിക്കൊപ്പം എങ്ങനെ പഠനം മികച്ച രീതിയിൽ പൂർത്തിയാക്കാമെന്ന് നാം അറിയേണ്ടതുണ്ട്.അതുകൊണ്ട് തന്നെ മുൻധാരണകളോട് മാത്രമെ ജോലിക്കൊപ്പം പഠനം ആരംഭിക്കാവൂ. എങ്ങനെ പഠിക്കണം, എപ്പോഴെല്ലാം പഠിക്കണം, എന്തൊക്കെ മുൻകൂട്ടി അറിയണം ഇങ്ങനെ എല്ലാ കാര്യങ്ങളും നാം അറിഞ്ഞിരിക്കണം. 

 

  • സമയം നിങ്ങളുടേതാണ്
  • ശ്രദ്ധയാണ് പ്രധാനം
  • അവധിദിനം ഒന്നെങ്കിലും
  • അപ്രതീക്ഷിതമായതിന് വേണ്ടി ഒരുങ്ങാം
  • കഴിവുകളെ വിശ്വസിക്കാം
  • ഒരു സമയം, ഒന്ന് മാത്രം

 

സമയം നിങ്ങളുടേതാണ്

ജോലിയോടൊപ്പം പഠനം തുടങ്ങുമ്പോൾ നാം വളരെയധികം  ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് സമയം. ജോലി സമയത്തിന് ശേഷം എത്ര സമയം പഠനം എന്നൊരു വ്യക്തമായ ധാരണ പഠനം, തുടങ്ങുംമുമ്പ് നമുക്കുണ്ടാകണം. ഒരു നിശ്ചിത സമയം പഠനത്തിനായി തിരഞ്ഞെടുക്കുകയും, അത് എല്ലാ ദിവസവും ഫലപ്രദമായി പഠനത്തിന് മാത്രം ഉപയോഗിക്കുകയും വേണം. തിരക്കുപിടിച്ചു  പഠിച്ചുതീർക്കുന്നതിലും ഭേദം, കഴിവതും നന്നായി വിശ്രമിച്ച ശേഷം മാത്രം പഠനം തുടങ്ങുന്നതാണ്. കൂടുതൽ ശ്രദ്ധ കിട്ടുന്ന സമയങ്ങൾ പഠനത്തിനായി ചിലവഴിക്കുക. സമയത്തിന് വ്യക്തമായൊരു പ്ലാനിംഗ് ഉണ്ടായിരിക്കണം. ഓരോ ദിവസവും പഠനത്തിനുള്ള നിശ്ചിത സമയത്തിൽ ഏതൊക്കെ വിഷയങ്ങൾ പൂർത്തിയാക്കണം, എന്തൊക്കെ ചോദ്യോത്തരങ്ങൾ ചെയ്യാം, റിവിഷൻ എന്നിങ്ങനെ വ്യക്തമായി പ്ലാൻ ചെയ്യേണ്ടതുണ്ട്.

ശ്രദ്ധയാണ് പ്രധാനം

ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിങ്ങനെ ശ്രദ്ധയാകർഷിക്കാൻ മൊബൈൽ ഫോണിൽ ഒരുപാടുള്ള ഈ കാലത്ത് ജോലിയോടൊപ്പം പഠനം  തുടങ്ങിയാലും, ഇടയ്‌ക്കെപ്പോഴെങ്കിലുമൊക്കെ എങ്ങനെ പൂർത്തിയാക്കും എന്നൊക്കെ തോന്നിയേക്കാം. പൂർണശ്രദ്ധയോടെ മാത്രം പഠനം തുടങ്ങാൻ ശ്രമിക്കുക.  ജോലി സംബന്ധമായ കാര്യങ്ങൾ ജോലി സ്ഥലത്തുതന്നെ ഉപേക്ഷിച്ചശേഷം, ജോലിയുടേതും മറ്റുമായുള്ള പ്രശ്നങ്ങൾ ഒരിക്കലും പഠനത്തെ ബാധിക്കാതെ നോക്കുക.

അവധിദിനം ഒന്നെങ്കിലും

ജോലിയും, പഠനവും... ഒരേസമയം രണ്ട് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ, ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം ജോലിയിൽ നിന്ന് അവധിയെടുക്കുന്നത് വളരെ നല്ലതാണ്. ജോലിയുടെ ബുദ്ധിമുട്ടുകൾ പൂർണമായും ഒഴിവാക്കാനും, ഓരോ ദിവസവും പഠനത്തിൽ പൂർത്തിയാകാത്ത ഭാഗങ്ങൾ പൂർത്തിയാക്കാനും ഈ അവധി ദിനങ്ങൾ പ്രയോജനപ്പെടും. അതിനോടൊപ്പം സമാധാനത്തോടെ കുറെ സമയം ചിലവഴിക്കാനും ഇതിലൂടെ സാധിക്കുന്നു.

അപ്രതീക്ഷിതമായതിന് വേണ്ടി ഒരുങ്ങാം

ഒന്നും നാളത്തേയ്ക്ക് മാറ്റിവയ്ക്കാതിരിക്കുക. പഠനത്തിൽ നാം എത്രയൊക്കെ സമയം പ്ലാൻ ചെയ്താലും അപ്രതീക്ഷിതമായി പലതും കടന്നുവന്നേക്കാം, അതിനുവേണ്ടി നാം തയ്യാറായിരിക്കണം. കഴിവതും നേരത്തെ തുടങ്ങാൻ ശ്രമിക്കുക. ഒന്നും തന്നെ അവസാനനിമിഷം ചെയ്യാം എന്ന് കരുതിയിരിക്കരുത്. ഇങ്ങനെയുണ്ടാകുന്ന ഓരോ സന്ദർഭങ്ങളിലും ടെൻഷനടിക്കാതെ, പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ആവശ്യമെങ്കിൽ സഹായം ചോദിക്കുകയുമാകാം.

കഴിവുകളെ വിശ്വസിക്കാം

സ്വന്തം കഴിവുകളിൽ നിങ്ങൾ പൂർണവിശ്വാസമുള്ളവരായിരിക്കണം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഈ വിശ്വാസം നിങ്ങളെ ഏറെ സഹായിക്കുന്നു. പല അവസരങ്ങളും നിങ്ങൾക്ക് നഷ്ടമായേക്കാം, എന്നാൽ അതിനെയൊക്കെ മറികടക്കാൻ ഏറ്റവും പ്രധാനം ഈ വിശ്വാസമാണ്. ചെറിയ വിജയങ്ങൾ പോലും ആഘോഷിക്കാൻ നാം മടിക്കരുത്. ഇത് തുടർന്നുള്ള പഠനത്തെ കൂടുതൽ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.

ഒരു  സമയം, ഒന്ന് മാത്രം

ഒരു സമയത്തു, കഴിവതും ഒരു പ്രവർത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിക്കിടയിൽ പഠനത്തിൽ ഒന്നുംതന്നെ  പുതിയതായി ആരംഭിക്കരുത്, അതേസമയം പഠിച്ച ചെറിയ ചെറിയ ആശയങ്ങൾ ഓർത്തെടുക്കുന്നത് നല്ലതാണ്. പഠനം, ജോലി, ഒഴിവുസമയം ഇങ്ങനെ വ്യക്തമായൊരു ധാരണ എപ്പോഴും മനസിലുണ്ടാകണം.

മികച്ച വിജയങ്ങൾക്കായി നമുക്ക് ജോലി ചെയ്തുകൊണ്ട് തന്നെ മുന്നോട്ട് നീങ്ങാം.

 

 

 

 

 

 

 

 

 

 

 

 

 

 

Popular Posts