ഫിനാൻസ്, മാനേജ്മെന്റ് അക്കൗണ്ടിങ്ങിലെ പ്രധാനപ്പെട്ട ഒരു പദവിയാണ് സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (CMA USA). അക്കൗണ്ടിങ് മേഖലയുടെ സാധ്യതകളുയരുന്നത്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് (IMA) നൽകുന്ന CMA USA കോഴ്സ് തിരഞ്ഞെടുക്കുന്നതിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ അനലിസ്റ്റ്, ഇന്റേണൽ ഓഡിറ്റർ, ഫിനാൻസ് മാനേജർ, ഫിനാൻഷ്യൽ കൺട്രോളർ, കോസ്റ്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, കോസ്റ്റ് അക്കൗണ്ടന്റ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നിങ്ങനെ നീളുന്നു ഈ പ്രൊഫഷണൽ സർട്ടിഫിക്കേഷനിലൂടെയുള്ള ഭാവി സാധ്യതകൾ. കോർപ്പറേറ്റ് അക്കൗണ്ടിങ്ങിലെ വളരെ മികച്ച പദവി ആയതുകൊണ്ട് തന്നെ, CMA USA ജോലി സാധ്യതകളേറെയുള്ള ഒരു കോഴ്സ് ആണ്. 140 തോളം രാജ്യങ്ങളിൽ അംഗീകരിച്ച ഒരു കോഴ്‌സാണ് CMA USA.
കേവലം ഒരു വർഷത്തെ പഠനത്തിലൂടെ, വിദ്യാർത്ഥികൾക്ക് ജോലിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണ് കോഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. +2 പൂർത്തിയാക്കുന്ന ഒരു വിദ്യാർത്ഥിയ്ക്ക് കോഴ്സ് തിരഞ്ഞെടുക്കാം, ഒപ്പം ഡിഗ്രി പാസായവർക്കും. ഓരോ പാർട്ടിലും 6 സെക്ഷനുകൾ എന്ന രീതിയിൽ, പാർട്ട് 1, പാർട്ട് 2 എന്നിങ്ങനെ രണ്ട് പാർട്ടുകളാണ് കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 72% അതായത്, 500 ൽ 360 മാർക്ക് നേടിയാൽ കോഴ്സ് പൂർത്തിയാക്കാം. എന്നാൽ സർട്ടിഫിക്കേഷനായി 3 ഘടകങ്ങൾ പ്രധാനമായും വേണ്ടത്, കോഴ്സ് വിജയകരമായി പൂർത്തിയാക്കുക, ഡിഗ്രി നേടുക, ഒപ്പം 2 വർഷത്തെ എക്സ്പീരിയെൻസും.
CMA USA എന്ന ചുരുക്കെഴുത്ത് കേൾക്കുമ്പോൾ ഇന്ത്യയിലെ ഇതിന്റെ സാധ്യതകളെപ്പറ്റി സംശയിക്കുന്നവരാണ് പലരും. കൺസൾട്ടിങ് സർവീസ്, ഇ-കൊമേഴ്‌സ്, ഫിനാൻഷ്യൽ പ്ലാനിംഗ്, ടാക്‌സേഷൻ, അക്കൗണ്ടിംഗ് തുടങ്ങി, CMA USA യ്ക്ക് ജോലിസാധ്യതകളുറപ്പുള്ള മേഖലകൾ ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുകയാണ്.
- വളർന്നുകൊണ്ടിരിക്കുന്ന മാനുഫാക്ചട്യൂറിങ് ഇൻഡസ്ട്രികൾ
മാനുഫാക്ചട്യൂറിങ് ഇൻഡസ്ട്രിയുടെ വലിയ തോതിലുള്ള വളർച്ചയാണ് 2019- 2020 കാലയളവിൽ കാണാൻ സാധിച്ചത്. അതിലൂടെ കമ്പനിയുടെ അക്കൗണ്ടിംഗ് സെക്ഷനുകൾ പോലെ ഒട്ടനവധി ജോലി സാധ്യതകൾ ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ CMA USA യ്ക്ക് ശേഷം ഈ മേഖലയിൽ നിരവധി പദവികൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം, എന്തെന്നാൽ നിർമാണ വ്യവസായ മേഖലയിലെ അക്കൗണ്ടിങ്ങിൽ വിദഗ്ദ്ധരാണ് അവർ. മാനുഫാക്ചട്യൂറിങ് കമ്പനികളുടെ അക്കൗണ്ടിംഗ് കാര്യങ്ങൾ വളരെ കൃത്യതയോടെ ചെയ്യാൻ സാധിക്കുന്നു.
- ഓർഗനൈസേഷനുകൾ
എല്ലാ ഓർഗനൈസേഷനുകളുടെയും മികച്ച പ്രവർത്തനത്തിന് അനിവാര്യമായി വരുന്ന മാനേജ്മെന്റ് കൺസൾട്ടന്റായി CMA USA പഠനത്തിന് ശേഷം ജോലി നേടാം. ഓർഗനൈസേഷനുകളനുസരിച്ചു, പദവികളും സാലറിയും ഉയരും എന്നതിൽ സംശയം വേണ്ട.
ബിഗ് 4 കമ്പനികൾ, എം എൻ സി തുടങ്ങി വളർന്നുകൊണ്ടിരിക്കുകയാണ് കോഴ്സിന്റെ ജോലി സാധ്യതകൾ. ജോലിയ്ക്ക് പുറമെ തുടർപഠനവും സാധ്യമാണ് CMA USA കോഴ്സിൽ.
സാധ്യതകൾ ഇന്ത്യയിൽ തന്നെ ധാരാളം ലഭിക്കുന്നതുകൊണ്ട്, മികച്ച ഇൻസ്റ്റിട്യൂഷനിൽ വേണം പഠനത്തിനായി തിരഞ്ഞെടുക്കാം. അധ്യാപകർ, പഠനരീതി, സ്റ്റഡി മെറ്റീരിയൽ ഇതൊക്കെ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ തന്നെയാണ്, ഒപ്പം പഠനത്തിനനുയോജ്യമായ ചുറ്റുപാടും.