Blog Pagination
June 12,2021

മെച്ചപ്പെടുത്താം, നിങ്ങളുടെ അക്കൗണ്ടിംഗ് കരിയർ

Admission open for CA, ACCA, CMA USA, CMA India & CS Courses

       മെച്ചപ്പെടുത്താം, നിങ്ങളുടെ അക്കൗണ്ടിംഗ് കരിയർ

 

 ഡിഗ്രിയ്ക്ക് ശേഷം, അക്കൗണ്ടിംഗ് മേഖലയിൽ നിങ്ങൾക്ക് ജോലി ലഭിച്ചുവോ?, എങ്കിൽ നിങ്ങളുടെ കരിയർ ഇവിടെ തുടങ്ങുക മാത്രമാണ്.

 

ജോലി സാധ്യതകൾ ഏറെയുണ്ട് എന്നതുകൊണ്ട് തന്നെ അക്കൗണ്ടിംഗ് മേഖലയിലെ കോഴ്സുകൾ, എല്ലായ്‌പ്പോഴും മുൻപന്തിയിൽ തന്നെയാണ്, അതിപ്പോൾ  പ്ലസ് ടുവിന് ശേഷമായാലും, ഡിഗ്രിയ്ക്ക് ശേഷമായാലും. കൊമേഴ്‌സ് പഠിച്ചിറങ്ങുന്നവർ ഒരുപാടുണ്ടെങ്കിലും, മികച്ച അക്കൗണ്ടന്റുകളുടെ എണ്ണം കുറവാണ്. എന്തെന്നാൽ അക്കൗണ്ടിംഗ് മേഖലയിൽ മികച്ച ഡിഗ്രി പൂർത്തിയാക്കിയവർ ആണെങ്കിൽ കൂടി, ജോലിക്കായി ശ്രമിക്കുമ്പോൾ പ്രൊഫഷണൽ അക്കൗണ്ടന്റിന്റേതായ ഗുണങ്ങൾ പലതുമുണ്ടായെന്ന് വരില്ല. അക്കൗണ്ടിംഗ്, എന്ന വിഷയത്തിൽ ആഴത്തിലുള്ള പ്രായോഗികമായ അറിവ് തന്നെയാണ് എല്ലാത്തിന്റെയും അടിത്തറ. ഒരു അക്കൗണ്ടന്റായി ജോലി ചെയ്‌തുകൊണ്ട് തന്നെ പുതിയ തലങ്ങളിലേക്ക് ഉയരാൻ വളരെ എളുപ്പത്തിൽ സാധിക്കും.

 

അനന്തമായ സാധ്യതകളുള്ളതുകൊണ്ട് തന്നെ അക്കൗണ്ടിംഗ് മേഖലയിൽ ഒരു ജോലിയെ മാത്രം ആശ്രയിക്കേണ്ടതില്ല. എന്നാൽ പുതിയ സ്ഥാനക്കയറ്റങ്ങൾക്ക്, അതിന്റെതായ കുറെ ഘടകങ്ങളും ആവശ്യമാണ്.

 

  • പഠനം അവസാനിക്കുന്നില്ല
  • ശൃംഖലകൾ വിപുലമാക്കാം
  • അനുഭവങ്ങൾ, പുതിയ തലത്തിലേക്ക്
  • കഴിവുകളും പ്രധാനം
  • ലോകോത്തരമായി ചിന്തിക്കാം

 

 പഠനം അവസാനിക്കുന്നില്ല

പഠിച്ചതിനനുസരിച്ചുള്ള ജോലിയല്ല കിട്ടുന്നതെങ്കിലും, ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പലപ്പോഴും നാം പരാജയപ്പെടാറുണ്ട്. ജോലിയുടെ തിരക്കും അതെ തുടർന്നുള്ള മാനസിക പ്രശ്നങ്ങളുമൊക്കെ അതിന് കാരണമായേക്കും. ജോലിയോടൊപ്പം തന്നെ അക്കൗണ്ടിംഗ് മേഖലയിലെ മറ്റു ഉയർന്ന സെർട്ടിഫിക്കേഷൻ നേടാൻ ശ്രമിക്കുന്നത് പിന്നീടുള്ള ഭാവിയെ ഒരുപാട് സഹായിക്കും,  ഒപ്പം ഇപ്പോൾ തുടർന്നുപോകുന്ന ജോലിയെയും. ജോലിയുടെ ബുദ്ധിമുട്ടുകൾ എല്ലാം ഒഴിവാക്കി ഒരു നിശ്ചിത സമയം പഠനത്തിനായി മാറ്റി വയ്ക്കുക, ഒപ്പം ഇത് എല്ലാ ദിവസവും തുടർന്ന് പോകാനായി പ്രത്യേകം ശ്രദ്ധ വേണം. ഇത്തരത്തിൽ നേടുന്ന അറിവുകൾ പുതിയ ജോലിയ്‌ക്കൊപ്പം സ്ഥാനക്കയറ്റങ്ങൾക്കും വഴിയൊരുക്കും.

 

ശൃംഖലകൾ വിപുലമാക്കാം

അക്കൗണ്ടിംഗ് മേഖലയിൽ നിങ്ങളുടെ ഭാവി മെച്ചപ്പെടുത്താനുള്ള മറ്റൊരു വഴിയാണ് നല്ല ബന്ധങ്ങൾ. അതിലൂടെ ലഭിക്കുന്ന ആശയങ്ങളും നിർദ്ദേശങ്ങളുമെല്ലാം തന്നെ നമ്മുടെ വളർച്ചയെ വളരെയധികം സ്വാധീനിക്കും. ഇത്തരത്തിൽ നല്ല പ്രൊഫഷണൽ ബന്ധങ്ങൾക്കായി കുറച്ചു സമയം നാം കണ്ടത്തേണ്ടതുണ്ട്. പുതിയൊരു ജോലിക്കായുള്ള പരിശ്രമത്തിൽ അവരിൽ, പലരെയും നമുക്ക് മാതൃകയാക്കാൻ സാധിക്കും. ഒപ്പം നമുക്ക് ഒരു ഗൈഡിനെയും കണ്ടെത്താം. ഇതിലൂടെ നമ്മുടെ സ്വപ്നഭാവിയിലേക്കുള്ള ദൂരം കുറയ്ക്കാൻ സാധിക്കുന്നു.

 
അനുഭവങ്ങൾ, പുതിയ തലത്തിലേക്ക്

ഒന്നിൽ തന്നെ ഒതുങ്ങി നില്കാതിരിക്കാൻ ശ്രദ്ധിക്കുക. തുടക്കത്തിൽ ജോലി ലളിതമാണെന്ന് കരുതി, അതേ ജോലി തന്നെ തുടർന്നാൽ, ഭാവിയിൽ ഒരു മികവും സംഭവിക്കുകയില്ല. പ്രധാനമായും അക്കൗണ്ടിംഗ് മേഖലകൂടിയാകുമ്പോൾ, പലപ്പോഴും ഒന്നിലധികം ജോലികൾ നാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരും. അതിനാൽ, ജോലി ആരംഭിച്ചു കുറച്ചു കഴിയുമ്പോൾ തന്നെ, ജോലിയുമായി ബന്ധപ്പെട്ടുള്ള മറ്റുള്ള ജോലി കൂടി ചെയ്യാൻ ശ്രമിക്കുക. വിവിധ ജോലികൾ ഒരാൾക്ക് ചെയ്യാൻ സാധിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഉയരങ്ങൾ കീഴടക്കാൻ നിങ്ങളെ സഹായിക്കുന്നു.

 കഴിവുകളും പ്രധാനം

നമ്മുടെ ചുറ്റുപാടുകൾക്കൊപ്പം നമ്മുടെ കഴിവുകളിലും മാറ്റങ്ങൾ വരേണ്ടതുണ്ട്. പ്രധാനമായും കമ്മ്യൂണിക്കേഷൻ, മറ്റുള്ളവരോട് ഇടപെടുന്ന രീതി, കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധം, പ്രശ്നങ്ങൾ പരിഹരിക്കുന്നത്....ഇവയൊക്കെ നിങ്ങളിൽ വരേണ്ട മാറ്റങ്ങളാണ്. പുതിയ സ്ഥാനങ്ങൾ സ്വന്തമാക്കുമ്പോൾ, അവയ്ക്കായി നിങ്ങളും മാനസികമായും ഉയരണം.

 

ലോകോത്തരമായി ചിന്തിക്കാം

ഏറ്റവും മികച്ച ടെക്നോളജിയുടെ സഹായത്തോടെ, ഒരു ശൃംഖലപോലെ ജോലി ചെയ്യുമ്പോൾ, മാറേണ്ട മറ്റൊന്ന് നമ്മുടെ ചിന്താഗതിയാണ്. ആദ്യം ആഗോളതലത്തിലേക്ക് മാറേണ്ടത് നമ്മുടെ ചിന്തയാണ്. അതിലൂടെ  മാത്രമേ നമ്മുടെ സ്വപ്നങ്ങൾ പൂർണമാകുകയുള്ളൂ.

 

അക്കൗണ്ടിംഗ് മേഖലയിൽ, ഒന്നിൽ മാത്രം ഒതുങ്ങി പോകാതെ, നമുക്ക് ഉയരങ്ങൾ കീഴടക്കാം.

 

Popular Posts